എസ്ഡിപിഐ സ്ഥാനാര്‍ഥി പര്യടനം നടത്തി

Update: 2025-06-02 16:34 GMT

നിലമ്പൂര്‍: എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടി നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയിലും അമരമ്പലം പഞ്ചായത്തിലും പര്യടനം നടത്തി. രാവിലെ അമരമ്പലം പഞ്ചായത്തിലാണ് പര്യടനം നടത്തിയത്. പ്രദേശത്തെ പ്രധാന വ്യക്തികളുള്‍പ്പെടെയുള്ളവരെ സന്ദര്‍ശിച്ചു. ഉച്ചക്ക് ശേഷം നിലമ്പൂര്‍ മുനിസിപ്പല്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നടത്തി.



വിവിധയിടങ്ങളിലായി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഉസ്മാന്‍ കരുളായി, കണ്‍വീനര്‍ എന്‍ മുജീബ്, യൂസുഫലി ചെമ്മല, സി പി മുജീബ് എന്നിവര്‍ സംബന്ധിച്ചു.