ജനുവരി 26: മണ്ഡലം തലങ്ങളില്‍ അംബേദ്കര്‍ സ്‌ക്വയര്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ

Update: 2025-01-24 17:00 GMT

കണ്ണൂര്‍: ഭരണഘടനയെയും ഭരണഘടനാശില്‍പ്പിയേയും അവഹേളിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങളില്‍ പ്രതിഷേധിച്ച് ജനുവരി 26ന് 'ഭരണഘടനയാണ് ഇന്ത്യയുടെ ആത്മാവ്' എന്ന പ്രമേയത്തില്‍ പാര്‍ട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന അംബേദ്കര്‍ സ്‌ക്വയര്‍ ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും സംഘടിപ്പിക്കും. തലശ്ശേരി-കൂത്തുപറമ്പ് മണ്ഡലം തല സംയുക്ത പരിപാടി വൈകീട്ട് 4.30ന് തലശ്ശേരിയില്‍ സംസ്ഥാന പ്രസിഡന്റ് സി പി എ ലത്തീഫ് ഉദ്ഘാടനം ചെയ്യും.

കണ്ണൂര്‍ ടൗണില്‍ നടക്കുന്ന അംബേദ്കര്‍ സ്‌ക്വയര്‍ ജില്ലാ പ്രസിഡന്റ് ബഷീര്‍ കണ്ണാടിപ്പറമ്പും ഉദ്ഘാടനം ചെയ്യും. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതാണ് നമ്മുടെ ഭരണഘടന. ഈ ഭരണഘടനയും അതുയര്‍ത്തുന്ന മൂല്യങ്ങളുമാണ് ഇന്ത്യയുടെ ആത്മാവ്. അതിനെ എക്കാലത്തും സംരക്ഷിച്ചു നിര്‍ത്താന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. ഭരണഘടനയെയും അതിന്റെ മൂല്യങ്ങളെയും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ ഭരണഘടന ശില്‍പ്പിയായ അംബേദ്കറെ അവഹേളിക്കുകയാണ്. ഇത്തരം അവഹേളനങ്ങള്‍ രാജ്യം പൊറുക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ കൂടിയാണ് റിപ്പബ്ലിക് ദിനത്തില്‍ അംബേദ്കര്‍ സ്‌ക്വയര്‍ കൊണ്ട് സംഘടിപ്പിക്കുന്നതെന്ന് ജില്ലാ പ്രസിഡന്റ് ബഷീര്‍ കണ്ണാടിപ്പറമ്പ്, ജനറല്‍ സെക്രട്ടറി എ പി മുസ്തഫ, വൈസ് പ്രസിഡന്റ് ശംസുദ്ധീന്‍ മൗലവി എന്നിവര്‍ പറഞ്ഞു.

അംബേദ്കര്‍ സ്‌ക്വയര്‍ പരിപാടിയുടെ വിശദാംശങ്ങള്‍

തലശ്ശേരി: സി പി എ ലത്തീഫ് (സംസ്ഥാന പ്രസിഡന്റ്)

കണ്ണൂര്‍: ബഷീര്‍ കണ്ണാടിപ്പറമ്പ് (ജില്ലാ പ്രസിഡന്റ്)

അഴീക്കോട്: നൗഷാദ് പുന്നക്കല്‍ (ജില്ല വൈസ് പ്രസിഡന്റ്)

മട്ടന്നൂര്‍: ശംസുദ്ധീന്‍ മൗലവി (ജില്ലാ വൈസ് പ്രസിഡന്റ്)

കല്യാശേരി: പി സി ഷഫീഖ് (ജില്ലാ സെക്രട്ടറി)

ധര്‍മ്മടം: പിടിവി ഷംസീര്‍ (ജില്ല സെക്രട്ടറി)

പേരാവൂര്‍: അഡ്വ കെ സി മുഹമ്മദ് ഷബീര്‍ (ജില്ലാ കമ്മിറ്റി അംഗം)

തളിപ്പറമ്പ്: സുനീര്‍ പോയിതുംകടവ് (ജില്ലാ കമ്മിറ്റി അംഗം)