ജയ്പൂര്‍: നാരങ്ങ വിലയെ ചൊല്ലിയുള്ള തര്‍ക്കം ഉദയ്പൂരിലെ തീജ് കാ ചൗക്ക് മാര്‍ക്കറ്റില്‍ വര്‍ഗീയ സംഘര്‍ഷത്തിന് കാരണമായി. ഒരു പച്ചക്കറി കച്ചവടക്കാരനും രണ്ടു പേരും തമ്മിലുള്ള വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണമായതെന്ന് എസ്പി യോഗേഷ് ഗോയല്‍ പറഞ്ഞു.
വാക്കുതര്‍ക്കത്തില്‍ ചേരാന്‍ കൂടുതല്‍ പേര്‍ എത്തിയതാണ് സംഘര്‍ഷമുണ്ടാവാന്‍ കാരണമായത്. റോഡരികിലെ രണ്ടു കുടിലുകള്‍ക്കും ഏതാനും കടകള്‍ക്കും അക്രമികള്‍ തീയിട്ടു. ഗുരുതരമായി പരിക്കേറ്റ പച്ചക്കറി കച്ചവടക്കാരനെ എംബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ആറു പേരെ അറസ്റ്റ് ചെയ്തതായി എസ്പി പറഞ്ഞു.