ഉത്തര്‍പ്രദേശില്‍ സ്‌കൂളുകള്‍ക്ക് ക്രിസ്മസ് അവധിയില്ല

Update: 2025-12-22 08:55 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സ്‌കൂളുകള്‍ക്ക് ഇത്തവണ ക്രിസ്മസ് അവധിയില്ല. ഡിസംബര്‍ 25ന് അവധിക്ക് പകരം ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയുടെ ജന്മശതാബ്ദി ആഘോഷിക്കും. അന്നേ ദിവസം സ്‌കൂളുകളില്‍ അറ്റന്‍ഡന്‍സ് നിര്‍ബന്ധമാണെന്നും വാജ്‌പേയെ അനുസ്മരിക്കാന്‍ വിവിധ പരിപാടികള്‍ നടത്തണമെന്നുമാണ് നിര്‍ദേശം.