കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞു; 17 പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: ആറ്റിങ്ങല്‍ നാവായിക്കുളത്ത് ബസ് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. തൃശൂര്‍ സഹൃദയ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. വിഴിഞ്ഞം പോര്‍ട്ടിലേക്ക് പഠനാവശ്യത്തിന് പോകുകയായിരുന്നു വിദ്യാര്‍ഥികള്‍. 42 വിദ്യാര്‍ഥികളാണ് ബസ്സിലുണ്ടായിരുന്നത്. 17 പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം. ശനിയാഴ്ച പുലര്‍ച്ചെ 3.30-ഓടെയാണ് അപകടമുണ്ടായത്. തൃശൂര്‍ സഹൃദയ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികള്‍ പഠനാവശ്യത്തിനായി പോകുന്നതിനിടെയാണ് അപകടം. റോഡിന്റെ സമീപത്തുള്ള വീടിന്റെ വശത്തേക്ക് ബസ് മറിയുകയായിരുന്നു.