കെ എം എബ്രഹാമിനെതിരായ സിബിഐ അന്വേഷണത്തിന് സ്റ്റേ

Update: 2025-04-30 06:00 GMT

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിനെതിരായ സിബിഐ അന്വേഷണം സുപ്രിംകോടതി സ്‌റ്റേ ചെയ്തു. സിബിഐ അന്വേഷണത്തിന് നിര്‍ദേശിച്ച ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് കെ എം എബ്രഹാം നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് സുപ്രിംകോടതി നടപടി. അപ്പീലില്‍ സംസ്ഥാനസര്‍ക്കാരിനും സിബിഐയ്ക്കും സുപ്രിംകോടതി നോട്ടീസ് അയച്ചു. ഇവര്‍ നിലപാട് അറിയിക്കണം. കെ എം എബ്രഹാം അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ഹരജിയിലാണ് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.