''പ്രസവാവധി പ്രത്യുല്‍പ്പാദന അവകാശത്തിന്റെ ഭാഗം'': മൂന്നാം പ്രസവത്തിന് അവധി നിഷേധിച്ചത് റദ്ദാക്കി

Update: 2025-05-23 14:59 GMT
പ്രസവാവധി പ്രത്യുല്‍പ്പാദന അവകാശത്തിന്റെ ഭാഗം: മൂന്നാം പ്രസവത്തിന് അവധി നിഷേധിച്ചത് റദ്ദാക്കി

ന്യൂഡല്‍ഹി: തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ അധ്യാപികയുടെ മൂന്നാം കുട്ടിക്കുള്ള പ്രസവാവധി നിഷേധിച്ച സര്‍ക്കാര്‍ നടപടി സുപ്രിംകോടതി റദ്ദാക്കി. രണ്ട് പ്രസവത്തിന് മാത്രമേ അവധി നല്‍കാവൂ എന്ന ചട്ട പ്രകാരമാണ് പ്രസവാവധി നിഷേധിച്ചിരുന്നത്. ഇത് മദ്രാസ് ഹൈക്കോടതിയും ശരിവച്ചു. തുടര്‍ന്നാണ് അധ്യാപിക സുപ്രിംകോടതിയെ സമീപിച്ചത്. പ്രസവാനുകൂല്യങ്ങള്‍ പ്രത്യുല്‍പാദന അവകാശങ്ങളുടെ ഭാഗമാണെന്നും പ്രസവാവധി ആ ആനുകൂല്യങ്ങളുടെ അവിഭാജ്യ ഘടകമാണെന്നും ജസ്റ്റിസുമാരായ അഭയ് ഓക്ക ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.

'പ്രത്യുല്‍പാദന അവകാശങ്ങള്‍ എന്ന ആശയം ഞങ്ങള്‍ പരിശോധിച്ചു, പ്രസവാനുകൂല്യങ്ങള്‍ പ്രത്യുല്‍പാദന അവകാശങ്ങളുടെ ഭാഗമാണെന്നും പ്രസവാവധി പ്രസവാനുകൂല്യങ്ങളുടെ അവിഭാജ്യ ഘടകമാണെന്നും ഞങ്ങള്‍ വിധിച്ചു.''- കോടതി പറഞ്ഞു.

പ്രസവാവധി പ്രസവാനുകൂല്യങ്ങളുടെ അവിഭാജ്യ ഘടകമാണ്. പ്രത്യുല്‍പാദന അവകാശങ്ങള്‍ ഇപ്പോള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം അംഗീകരിച്ചിരിക്കുന്നു. അതായത് ആരോഗ്യത്തിനുള്ള അവകാശം, സ്വകാര്യതയ്ക്കുള്ള അവകാശം, സമത്വത്തിനുള്ള അവകാശം, അന്തസ്സിനുമുള്ള അവകാശം എന്നിവ അംഗീകരിച്ചിരിക്കുന്നു.''-കോടതി വിശദീകരിച്ചു.

Similar News