ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് സുപ്രിംകോടതി കൊളീജിയത്തിന് വിശദീകരണം നല്‍കി
ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കെതിരേ വര്‍ഗീയ പ്രസംഗം നടത്തിയ അലഹബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് സുപ്രിംകോടതി കൊളീജിയത്തിന് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കി. പ്രസംഗം നടത്താനുണ്ടായ സാഹചര്യവും പ്രസംഗത്തിന്റെ അര്‍ത്ഥവും വിശദീകരിച്ചു. ഡിസംബര്‍ എട്ടിന് വിശ്വഹിന്ദു പരിഷത്തിന്റെ ലീഗല്‍ സെല്‍ നടത്തിയ ഏകീകൃത സിവില്‍കോഡ് സെമിനാറിലാണ് ജഡ്ജി കടുത്ത വര്‍ഗീയ-വംശീയ പ്രസംഗം നടത്തിയത്. ഇതിന്റെ പകര്‍പ്പ് സുപ്രിംകോടതിക്കും ഹൈക്കോടതിക്കും ലഭിച്ചിരുന്നു. തുടര്‍ന്നാണ് ചീഫ്ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രിംകോടതി കൊളീജിയം ഹാജരാവാന്‍ നോട്ടീസ് നല്‍കിയത്. നടപടിയെടുക്കുന്നതിന് മുമ്പ് ആരോപണവിധേയന്റെ ഭാഗം കൂടി കേള്‍ക്കണമെന്നതിനാലാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ വിളിച്ചുവരുത്തിയതെന്ന് സുപ്രിംകോടതി വൃത്തങ്ങള്‍ പറഞ്ഞു.