സ്ത്രീയുടെ കൈപിടിച്ച് ഐ ലവ് യു പറയുന്നത് കുറ്റകരം: 19കാരനെ ശിക്ഷിച്ച് ഛത്തീസ്ഗഡ് ഹൈക്കോടതി
റായ്പൂര്‍: സ്ത്രീയുടെ കൈപിടിച്ച് ഐ ലവ് യു പറയുന്നത് കുറ്റകരമാണെന്ന് ഛത്തീസ്ഗഡ് ഹൈക്കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354ാം വകുപ്പോ ഭാരതീയ ന്യായ സംഹിതയിലെ സമാന വകുപ്പോ ബാധകമാവുമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. സ്‌കൂളില്‍ നിന്നും മടങ്ങിവരുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ കൈപിടിച്ച് ഐ ലവ് യു എന്ന് പറഞ്ഞ 19കാരനെ മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ച വിചാരണക്കോടതി വിധി ശരിവച്ചാണ് ഹൈക്കോടതി ഇക്കാര്യം പറഞ്ഞത്. പക്ഷേ, കുറ്റാരോപിതന്റെ ശിക്ഷ കോടതി ഒരു വര്‍ഷമാക്കി കുറച്ചു. പ്രതിക്ക് കേവലം 19 വയസ് മാത്രമേയുള്ളൂയെന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ കുറച്ചത്. പ്രതി ഇപ്പോള്‍ ജാമ്യത്തിലാണെന്നും ഉടന്‍ കോടതിയില്‍ കീഴടങ്ങി ശിക്ഷ അനുഭവിക്കണമെന്നും കോടതി നിര്‍ദേശിച്ചു.