തൃശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ വടകര സ്വദേശി സവാദിനെ അറസ്റ്റ് ചെയ്തു. ബസിലെ യാത്രക്കാരിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ ഈസ്റ്റ് പോലിസാണ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ച് സവാദ് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ പരാതിയിലാണ് കേസ്. സവാദിനെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലിസ് അറിയിച്ചു. കെഎസ്ആര്‍ടിസി ബസില്‍ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ 2023ല്‍ ഇയാളെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.