സൗദി സ്വദേശിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക്

മാര്‍ക്കറ്റിങ്, സ്‌റ്റോര്‍ കീപ്പിങ്, ഡാറ്റാ എന്‍ട്രി ജോലികള്‍ സൗദികള്‍ക്ക് മാത്രം

Update: 2021-10-24 16:53 GMT

റിയാദ്: സൗദി അറേബ്യയില്‍ മാര്‍ക്കറ്റിങ് ജോലികളു സ്‌പോര്‍ട്ടിങ് അഡ്മിന്‍ ജോലികളും സൗദി പൗരന്മാര്‍ക്ക് മാത്രമായിരിക്കുമെന്ന് സൗദി മാനവശേഷി സാമൂഹിക വികസന കാര്യ മന്ത്രി അഹമ്മദ് സുലൈമാന്‍ അല്‍ റാജ്ഹി അറിയിച്ചു.സെക്രട്ടറി, പരിഭാഷകന്‍, സ്‌റ്റോര്‍ കീപ്പിങ്, ഡാറ്റാ എന്‍ട്രി ജോലികള്‍ എന്നിവയും ഇനിമുതല്‍ സ്വദേശികള്‍ക്ക് മാത്രമായിരിക്കും. ഇത്തരം ജോലികള്‍ക്ക് മിനിമം 5000 റിയാല്‍ വേതനം നല്‍കണമെന്നും അല്‍ ജറാഹ് നികര്‍ദ്ദേശിച്ചിട്ടുണ്ട്. 2022 മെയ് എട്ടു മുതലാണ് മേല്‍ നിയമം പ്രബല്ല്യത്തില്‍ കൊണ്ടുവരിക.

 ഇതുമൂലം 20000 ത്തോളം സൗദികള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്റെ കണക്ക്. സൗദി പൗരന്മാര്‍ക്ക് അനുയോജ്യമായ തൊഴിലവസരങ്ങള്‍ കണ്ടെത്താനും രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയിലും വളര്‍ച്ചയിലും സ്വദേശികളുടെ പങ്കാളിത്തം ഉറപ്പ് വരുത്താനുമാണ് പുതിയ നിയമം മെന്ന് മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Similar News