റഹീം കേസ്: വാദം കേള്‍ക്കല്‍ 21ലേക്ക് മാറ്റി

സഹായസമിതി പൊതുയോഗം നാളെ

Update: 2024-10-14 11:32 GMT

റിയാദ്: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് കോടതി ഒക്ടോബര്‍ 21ലേക്ക് മാറ്റി. റഹീമിന്റെ അഭിഭാഷകന്‍ ഒസാമ അല്‍ അമ്പര്‍ ഇക്കാര്യം അറിയിച്ചതായി റിയാദ് റഹീം സഹായ സമിതിയുടെ വാര്‍ത്താകുറിപ്പ് പറയുന്നു. ഒക്ടോബര്‍ 17ന് കേസ് പരിഗണിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നു. ഇതാണ് 21ലേക്ക് കോടതി മാറ്റിയത്. പുതിയ സാഹചര്യം വിലയിരുത്താന്‍ അടിയന്തര സ്റ്റിയറിങ് കമ്മിറ്റി യോഗം ചേര്‍ന്നതായും അഭിഭാഷകനുമായി സംസാരിച്ചതായും സഹായ സമിതി അറിയിച്ചു.

Tags: