റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ്(90) ആശുപത്രിയില്‍. റിയാദിലെ കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ അദ്ദേഹം വിവിധ മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയനാവുന്നതായി സൗദി പ്രസ് ഏജന്‍സി അറിയിച്ചു. സമയാസമയങ്ങളില്‍ നടത്തുന്ന മെഡിക്കല്‍ പരിശോധനയാണ് ഇതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ സൂചന നല്‍കി.