''കോണ്‍ഗ്രസിന് എന്നെ വേണ്ടെങ്കില്‍ മറ്റുവഴികളുണ്ട്.'': ശശി തരൂര്‍

Update: 2025-02-23 04:39 GMT

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ശശിതരൂര്‍ എംപി.സംസ്ഥാനത്ത് കോണ്‍ഗ്രസില്‍ നേതൃദാരിദ്ര്യമുണ്ട്. ഒരു പ്രധാനനേതാവിന്റെ കുറവ് കേരളത്തിലുണ്ട്. നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ തുടര്‍ച്ചയായ മൂന്നാംതവണയും കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കുമെന്നും ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ വോട്ടുകൊണ്ട് മാത്രം തിരഞ്ഞെടുപ്പില്‍ വിജയിക്കാനാവില്ലെന്ന് നേതൃത്വം മനസിലാക്കണം. കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ കൂടി നേടിയാണ് ഞാന്‍ ജയിച്ചത്. സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താന്‍ കഴിയുന്നതിനാലാണ് നാലുതവണ എംപിയായി ജനം തിരഞ്ഞെടുത്തത്. പാര്‍ട്ടി മാറുന്നത് പരിഗണനയില്ല. എന്നാല്‍, പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ മറ്റു വഴികളുണ്ടെന്നും തരൂര്‍ പറഞ്ഞു.