യെമനില്‍ ഇസ്രായേലി വ്യോമാക്രമണം

Update: 2025-09-16 16:07 GMT

സന്‍ആ: യെമനില്‍ വ്യോമാക്രമണം നടത്തി ഇസ്രായേല്‍. ഹുദൈദ തുറമുഖത്തിന് നേരെയാണ് 12 തവണ വ്യോമാക്രമണം നടന്നതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

ഇസ്രായേലി യുദ്ധവിമാനങ്ങള്‍ക്കെതിരേ വ്യോമപ്രതിരോധ മിസൈലുകള്‍ ഉപയോഗിച്ചെന്നും യുദ്ധവിമാനങ്ങള്‍ വ്യോമാതിര്‍ത്തി കടന്ന് പോയെന്നും അന്‍സാറുല്ല സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്‌യാ സാരി അറിയിച്ചു.


അതേസമയം, ഇസ്രായേലി ആക്രമണത്തിന് ശേഷം യെമനില്‍ നിന്നും ഇസ്രായേലിലേക്ക് മിസൈലുകള്‍ അയച്ചു. ജെറുസലേം അടക്കമുള്ള പ്രദേശങ്ങളിലെ ജൂതകുടിയേറ്റക്കാര്‍ ബങ്കറുകളില്‍ ഒളിച്ചു.