കണ്ണൂര്‍: തയ്യിലില്‍ ഒന്നരവയസുകാരനെ കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊന്ന ശരണ്യയുടെ ശിക്ഷാവിധി ഇന്ന്. കേസില്‍ പ്രതി കുറ്റക്കാരിയാണെന്ന് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നത്. 2020 ഫെബ്രുവരി 17നാണ് നാടിനെ ഞെട്ടിച്ച കൊലപാതകം. കാമുകന്റെ കൂടെ ജീവിക്കാനാണ് ശരണ്യ കുട്ടിയെ കൊന്നത്. കൊലപാതകം ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവയ്ക്കാനും ശ്രമിച്ചു. കാമുകനായ യുവാവിനെ പോലിസ് പ്രതിയാക്കിയെങ്കിലും ഗൂഡാലോചന തെളിയിക്കാന്‍ പോലിസിന് കഴിഞ്ഞില്ലെന്ന് വിചാരണക്കോടതി ചൂണ്ടിക്കാട്ടി.