മുസ്‌ലിംകള്‍ കളിമണ്‍ ആടുകളെ ബലി നല്‍കിയാല്‍ മതിയെന്ന് ഹിന്ദുത്വ സംഘടന; വില്‍ക്കാനായി 'ആടുകളെയും' തയ്യാറാക്കി
ഭോപ്പാല്‍: ബലി പെരുന്നാളിന് മുസ്‌ലിംകള്‍ കളിമണ്ണു കൊണ്ടുള്ള ആടുകളെ ബലി നല്‍കിയാല്‍ മതിയെന്ന് ഹിന്ദുത്വ സംഘടനയായ സന്‍സ്‌കൃതി ബച്ചാവോ മഞ്ച്. പരിസ്ഥിതി സൗഹാര്‍ദ്ദ ബലി പെരുന്നാള്‍ എന്ന പ്രമേയത്തിന്റെ മറവിലാണ് ഹിന്ദുത്വ അജണ്ഡ ഒളിച്ചുകടത്താന്‍ സന്‍സ്‌കൃതി ബച്ചാവോ മഞ്ച് കാംപയിന്‍ ശ്രമം നടത്തുന്നത്. പരിസ്ഥിതി സൗഹാര്‍ദ്ദ പെരുന്നാളിനെ കുറിച്ച് മുസ്‌ലിം 'ഗുരുക്കള്‍ക്ക്' കത്തെഴുതിയതായി സംഘടനയുടെ കണ്‍വീനറായ ചന്ദ്രശേഖര്‍ തിവാരി പറഞ്ഞു. ബലി പെരുന്നാളിന് മുസ്‌ലിംകള്‍ക്ക് ബലി നല്‍കാനായി കളിമണ്ണു കൊണ്ടുള്ള ആടുകളെ സംഘടന നിര്‍മിക്കുന്നുണ്ട്. ഒരു ആടിന് ആയിരം രൂപയാണ് വിലയിട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഹോളി കാലത്ത് ഹിന്ദുക്കളുടെ കടകളില്‍ 'ഞാന്‍ സനാതനി' എന്ന ബോര്‍ഡ് വയ്ക്കണമെന്ന് ഇതേ തിവാരി ആവശ്യപ്പെട്ടിരുന്നു. ഹിന്ദുക്കള്‍ ഹിന്ദുക്കളുടെ കടയില്‍ നിന്ന് മാത്രമേ സാധനങ്ങള്‍ വാങ്ങാവൂയെന്നും ഇയാള്‍ ആവശ്യപ്പെട്ടു.