ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് പടിയിറങ്ങും

Update: 2025-05-13 00:37 GMT

ന്യൂഡല്‍ഹി: സുപ്രിംകോടതിയുടെ 51ാം ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പിന്‍ഗാമിയായി കഴിഞ്ഞ നവംബര്‍ 11നാണ് ഖന്ന ചുമതലയേറ്റത്. അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര്‍ ഗവായ് ബുധനാഴ്ച ചുമതലയേല്‍ക്കും. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ദേവ്‌രാജ് ഖന്നയുടെയും ഡല്‍ഹി സര്‍വകലാശാലയില്‍ ലക്ചററായിരുന്ന സരോജ് ഖന്നയുടെയും മകനാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. പ്രമാദമായ കേശവാനന്ദഭാരതി കേസിലുള്‍പ്പെടെ വിധിപറഞ്ഞ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് എച്ച് ആര്‍ ഖന്നയുടെ മരുമകന്‍കൂടിയാണ് അദ്ദേഹം.