പ്രമുഖ നടിയെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റ്; സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരേ വീണ്ടും കേസ്
കൊച്ചി: പ്രമുഖ സിനിമാനടിയെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ കേസെടുത്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫേസ്ബുക്കില്‍ നടിയെ ടാഗ് ചെയ്ത് നിരവധി പോസ്റ്റുകള്‍ സനല്‍കുമാര്‍ പങ്കുവെച്ചിരുന്നു. നടിയുടേതെന്ന പേരിലുള്ള ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടു. ഇതോടെയാണ് നടി പോലിസില്‍ പരാതി നല്‍കിയത്. പോസ്റ്റുകളുടെ ഉള്ളടക്കം പരിശോധിച്ച് പോലിസ് തുടര്‍നടപടികള്‍ സ്വീകരിക്കും. ഇതേ നടിയെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് 2022 മേയില്‍ എളമക്കര പോലിസ് സനല്‍കുമാര്‍ ശശിധരനെ അറസ്റ്റ് ചെയ്തിരുന്നു.