
കൊല്ലം: വയലാര്‍ രാമവര്‍മയുടെ 'ആയിഷ' എന്ന ഖണ്ഡകാവ്യത്തെ അടിസ്ഥാനമാക്കി വി സാംബശിവന് അവതരിപ്പിച്ച കഥാപ്രസംഗഭാഗം പാഠപുസ്തകത്തിലേക്ക്. എട്ടാംക്ലാസിലെ പുതിയ പാഠപുസ്തകത്തിലാണ് ഇത് ചേര്‍ക്കുക. 1954ലാണ് വയലാര്‍ 'ആയിഷ' എഴുതിയത്. തൊട്ടടുത്ത വര്‍ഷം ഇതിനെ സാംബശിവന് കഥാപ്രസംഗം ആക്കി. നിരവധി വേദികളില്‍ ഇത് അവതരിപ്പിച്ചു.

കൊല്ലത്തെ പഴയകാല കാഥികന് ബേബി താമരശ്ശേരിയുടെ മകനായ, കാലടി സംസ്കൃത സര്‍വകലാശാലയിലെ അധ്യാപകനായിരുന്ന തോമസ് താമരശേരിയാണ് പാഠപുസ്തക കമ്മിറ്റിയില്‍ ശുപാര്‍ശ അവതരിപ്പിച്ചത്. ഇത് അംഗീകരിക്കപ്പെടുകയായിരുന്നു. 'മറക്കുമോ നിങ്ങള്‍' എന്നാണ് പാഠഭാഗത്തിന്റെ തലക്കെട്ട്.