''ഈദിന് പായസം വിളമ്പണമെങ്കില്‍ നിങ്ങള്‍ ഗുജിയ കഴിക്കണം'' വിചിത്ര പരാമര്‍ശവുമായി സംഭല്‍ സിഒ അനൂജ് ചൗധരി (വീഡിയോ)

Update: 2025-03-26 13:00 GMT
ഈദിന് പായസം വിളമ്പണമെങ്കില്‍ നിങ്ങള്‍ ഗുജിയ കഴിക്കണം വിചിത്ര പരാമര്‍ശവുമായി സംഭല്‍ സിഒ അനൂജ് ചൗധരി (വീഡിയോ)

സംഭല്‍(ഉത്തര്‍പ്രദേശ്): ഈദിന് പായസം വിളമ്പണമെങ്കില്‍ മുസ്‌ലിംകള്‍ ഗുജിയ കഴിക്കണമെന്ന് സംഭല്‍ സര്‍ക്കിള്‍ ഓഫിസര്‍ അനൂജ് ചൗധുരി. ഓരോ മതക്കാര്‍ക്കും തങ്ങളുടെ ആഘോഷങ്ങള്‍ നടത്താന്‍ അവകാശമുണ്ടെന്നും ജീവിക്കുന്ന പ്രദേശത്തെ സമാധാന അന്തരീക്ഷം ആരും തകര്‍ക്കരുതെന്നും സംഭലില്‍ നടന്ന സമാധാനകമ്മിറ്റി ചര്‍ച്ചയില്‍ അനൂജ് ചൗധരി പറഞ്ഞു.

ഈദ് വരുന്നതിന്റെ ഭാഗമായി മാര്‍ച്ച് 25ന് സംഭലില്‍ എഎസ്പി ശിരിശ് ചന്ദ്രയുടെയും അനൂജ് ചൗധരിയുടെയും നേതൃത്വത്തില്‍ പോലിസ് ഫ് ളാഗ് മാര്‍ച്ച് നടത്തിയിരുന്നു.

വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഹോളിയെന്നും ജുമുഅ നമസ്‌കാരം വര്‍ഷത്തില്‍ 52 തവണയുള്ളതിനാല്‍ ഹോളി ദിനത്തില്‍ മുസ്‌ലിംകള്‍ പുറത്തിറങ്ങരുതെന്നും പ്രസ്താവന ഇറക്കിയ അതേ ഉദ്യോഗസ്ഥനാണ് അനൂജ് ചൗധരി. ഇയാളുടെ ആര്‍എസ്എസ് ബന്ധം നേരത്തെ വെളിപ്പെട്ടിരുന്നു. നവരാത്രി വരുന്നതിനാല്‍ ഇത്തവണത്തെ ഈദ് മുസ്‌ലിംകള്‍ മാംസാഹാരത്തിന് പകരം മധുരം കഴിച്ച് ആഘോഷിക്കണമെന്ന് ഡല്‍ഹിയിലെ ബിജെപി എംഎല്‍എ രവി നേഗി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

Similar News