സംഭല്‍ മസ്ജിദില്‍ വൈറ്റ്‌വാഷ് പാടില്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ; വിശദീകരിക്കണമെന്ന് ഹൈക്കോടതി

Update: 2025-03-10 15:57 GMT

അലഹബാദ്: ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ് സംരക്ഷിത സ്മാരകമാണെന്നും വൈറ്റ്‌വാഷ് ചെയ്യാന്‍ പാടില്ലെന്നുമുള്ള വാദത്തില്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ രേഖാമൂലം വിശദീകരണം നല്‍കണമെന്ന് അലഹബാദ് ഹൈക്കോടതി. റമദാന്റെ ഭാഗമായി മസ്ജിദ് വൈറ്റ്‌വാഷ് ചെയ്യണമെന്നാവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ വിചിത്രമായ നിലപാട് എടുത്തത്. തുടര്‍ന്നാണ് വാദം രേഖാമൂലം എഴുതി നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്. മസ്ജിദിന്റെ പുറംഭാഗം മാത്രം വൈറ്റ്‌വാഷ് ചെയ്യുന്നതില്‍ കുഴപ്പമുണ്ടോയെന്നും കോടതി ചോദിച്ചു. പെരുന്നാളിന് മുമ്പ് പ്രശ്‌നം പരിഹരിച്ചു നല്‍കാമെന്നും കോടതി മസ്ജിദ് കമ്മിറ്റിക്ക് ഉറപ്പുനല്‍കി.

അതേസമയം, സംഭല്‍ നഗരത്തില്‍ ഹോളിയോട് അനുബന്ധിച്ച രംഗ് ഭാരി ഏകാദശി നടന്നു. കനത്ത പോലിസ് സുരക്ഷയിലാണ് പരിപാടി നടത്തിയത്.