
സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലെ കഫൂര്‍പൂര്‍ ഗ്രാമത്തിലെ ദര്‍ഗ പൊളിച്ചു. സര്‍ക്കാര്‍ ഭൂമിയില്‍ നിയമവിരുദ്ധമായി നിര്‍മിച്ചെന്ന് ആരോപിച്ചാണ് ബുള്‍ഡോസര്‍ രാജ് നടത്തിയത്. മതിയായ പോലിസിനെ വിന്യസിച്ചാണ് പൊളിക്കല്‍ നടപടി പൂര്‍ത്തിയാക്കിയതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സര്‍ക്കാരിന്റെയും ജില്ലാ മജിസ്‌ട്രേറ്റിന്റെയും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെയും നിര്‍ദേശപ്രകാരമാണ് പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചതെന്ന് മനോട്ട റെവന്യു ഇന്‍സ്‌പെക്ടര്‍ വിജയ് പാല്‍ സിങ് പറഞ്ഞു.