അലഹബാദ്: സംഭല്‍ ശാഹി ജമാ മസ്ജിദിലെ ഹിന്ദുത്വ സര്‍വേയുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ജയിലില്‍ അടയ്ക്കപ്പെട്ട 20 പേര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 2024 നവംബര്‍ മുതല്‍ ആരോപണ വിധേയര്‍ ജയിലില്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. സംഭല്‍ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. സഫര്‍ അലി അടക്കമുള്ള 70ഓളം പേര്‍ ഇപ്പോഴും ജയിലില്‍ ആണ്.