''വൃഷ്ണം വെട്ടിമാറ്റി''; ഗുണ്ടാനേതാവ് സാജനെ കൊന്നത് അതിക്രൂരമായെന്ന് പോലിസ്
ഇടുക്കി: മൂലമറ്റത്ത് പായയില്‍ പൊതിഞ്ഞ നിലയില്‍ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയതില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി പോലിസ്. വായില്‍ തുണി തിരുകിയ ശേഷം പ്രതികള്‍ കമ്പികൊണ്ട്സാജന്റെ തലയ്ക്കടിച്ചു. പിന്നീട് കൈകള്‍ വെട്ടിയെടുത്തു. ജനനേന്ദ്രിയം രണ്ടായി മുറിച്ചു. ഒരു വൃഷണം മുറിച്ചുകളയുകയും അടുത്തത് ചവിട്ടി തകര്‍ക്കുകയും ചെയ്തു. അതിന് ശേഷം സാജന്റെ ശരീരമാകെ വെട്ടിപ്പരിക്കേല്‍പ്പിച്ചാണ് പ്രതികള്‍ കൊല നടത്തിയതെന്ന് പോലിസ് പറഞ്ഞു.
കോട്ടയം ജില്ലയിലെ മേലുകാവ് എരുമപ്രയില്‍ കേസിലെ പ്രതികള്‍ താമസിച്ചിരുന്ന വീട്ടില്‍ വച്ചാണ് സാജനെ കൊന്നത്. സാജനും പ്രതികളും തമ്മില്‍ സൗഹൃദത്തിനൊപ്പം ചില തര്‍ക്കങ്ങളും നിലനിന്നിരുന്നു. സംഭവ ദിവസവും ഇത് ആവര്‍ത്തിച്ചു. വീട്ടില്‍ വച്ച് സംഭവ ദിവസം യുവാക്കളും സാജനുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും സാജനെ വായില്‍ തുണിതിരുകി കമ്പിവടിക്കു തലയ്ക്കടിച്ചു കൊല്ലുകയും പായില്‍ പൊതിഞ്ഞു മുട്ടം സ്വദേശിയുടെ ഓട്ടോറിക്ഷയില്‍ കയറ്റി മൂലമറ്റത്തു തേക്കുംകുപ്പില്‍ ഉപേക്ഷിക്കുകയും ആയിരുന്നു. ഓട്ടോ െ്രെഡവര്‍ നല്‍കിയ വിവരമാണ് കേസില്‍ നിര്‍ണായകമായത്. സംശയം തോന്നിയ െ്രെഡവര്‍ കാഞ്ഞാര്‍ എസ്‌ഐക്ക് വിവരം കൈമാറുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പോലിസ് പിടികൂടുകയായിരുന്നു. കൊല്ലപ്പെട്ട സാജന്‍ സാമുവല്‍ കൊലപാതകശ്രമം അടക്കം നിരവധി കേസുകളില്‍ പ്രതിയായിരുന്നു. മേലുകാവ് പോലിസ് 2022ല്‍ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.