അഡ്വ സാദിഖ് നടുത്തൊടി നാളെ പത്രിക സമര്‍പ്പിക്കും

Update: 2025-05-30 14:42 GMT

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ സാദിഖ് നടുത്തൊടി നാളെ വരണാധികാരിക്ക് മുമ്പില്‍ പത്രിക സമര്‍പ്പിക്കും. ഉച്ചക്ക് 1 മണിക്ക് നിലമ്പൂരില്‍ നിന്നും ചന്തക്കുന്നിലേക്ക് റോഡ് ഷോ നടത്തിയ ശേഷമായിരിക്കും മണ്ഡലത്തിലെ ഉപവരണാധികാരിയായ നിലമ്പൂര്‍ തഹസില്‍ദാര്‍ എം പി സിന്ധുവിന്റെ മുമ്പാകെ പത്രിക സമര്‍പ്പിക്കുക. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ഉസ്മാന്‍ കരുളായി, കണ്‍വീനര്‍ എന്‍ മുജീബ്, കെകെ മുഹമ്മദ് ബഷീര്‍, യൂസുഫലി ചെമ്മല എന്നിവര്‍ അനുഗമിക്കും