സാദിഖ് നടുത്തൊടിയെ നെഞ്ചിലേറ്റി നിലമ്പൂര്‍; ആവേശക്കടലായ് റോഡ് ഷോ

Update: 2025-06-16 14:28 GMT

നിലമ്പൂര്‍: കേരളം ഉറ്റുനോക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമാവുകയാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി അഡ്വ. സാദിഖ് നടുത്തൊടി. മുന്നണികളുടെ ഭരണത്തില്‍ മനംമടുത്തവര്‍ അഡ്വ. സാദിഖ് നടുത്തടിയുടെ പിന്നില്‍ അണിനിരന്നതോടെ അപ്രതീക്ഷിത വിധിയെഴുത്താകും നിലമ്പൂരിലേത്. ഒരു മുന്നണികള്‍ക്കും കീഴടങ്ങാത്ത മനസ്സാണ് നിലമ്പൂരിലെ ജനങ്ങളുടേത്. മാറിച്ചിന്തിക്കുന്ന മണ്ഡലത്തിലെ ജനങ്ങള്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്‍് അന്‍വര്‍ പഴഞ്ഞി പറഞ്ഞു.




നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടുകൂടി വൈകീട്ട് 4.30 ന് വഴിക്കടവില്‍ നിന്ന് ആരംഭിച്ച അഡ്വ. സാദിഖ് നടുത്തൊടിയുടെ റോഡ്‌ഷോ എടക്കര, ചുങ്കത്തറ, ചന്തക്കുന്ന് വഴി നിലമ്പൂരില്‍ സമാപിച്ചു. വഴിയരികില്‍ നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമടക്കം ആബാലവൃദ്ധ ജനങ്ങളും അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയിരുന്നു. അഡ്വ. സാദിഖ് നടുത്തൊടിയുടെ ജനപിന്തുണ വിളിച്ചോതുന്ന കാഴ്ചകളായിരുന്നു ജാഥ വന്ന വഴികളിലുടനീളം. നാളെ നടക്കുന്ന കൊട്ടിക്കലാശവും ആവേശഭരിതമാകും.