പത്തനംതിട്ട: ശബരിമലയിലെ എസ്‌ഐടി പരിശോധനയ്ക്കായി സ്വര്‍ണപ്പാളികളില്‍ നിന്ന് മുറിച്ചത് വലിയ ഭാഗങ്ങള്‍. ദ്വാരപാലക ശില്‍പത്തിന്റെ കയ്യുടെ ഭാഗം മുറിച്ചെടുത്തു. സ്വര്‍ണപ്പാളികള്‍ ഈ രൂപത്തില്‍ ദീര്‍ഘകാലം വയ്ക്കാന്‍ കഴിയില്ലെന്ന് തന്ത്രിയുടെ നിര്‍ദേശം.
തന്ത്രിയുടെ പരിശോധനയ്ക്ക് ശേഷമാണ് പാളികള്‍ പുനഃസ്ഥാപിച്ചത്. അംഗഭംഗം വന്നെങ്കിലും തല്‍ക്കാലം സ്ഥാപിക്കാം എന്ന് തന്ത്രി. ഓരോ പാളികളില്‍ നിന്നു മൂന്ന് സാമ്പിളുകള്‍ എടുത്തു. മുറിച്ചുമാറ്റിയ ഭാഗങ്ങളിലെ വിടവ് എന്ത് ചെയ്യണമെന്ന് ദേവസ്വം ബോര്‍ഡ് തീരുമാനിക്കും. വലിയ ഭാഗങ്ങള്‍ മുറിച്ചെടുക്കാതെ വഴിയില്ലെന്ന് അന്വേഷണസംഘം. നേരത്തെ എടുത്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് മതിയായിരുന്നില്ല.