റഷ്യയുടെ പുതിയ വ്യോമപ്രതിരോധ സംവിധാനം യുഎസിന്റെ ബി-2 ബോംബറുകളെയും വീഴ്ത്തുമെന്ന്

Update: 2025-06-27 01:09 GMT

മോസ്‌കോ: റഷ്യയുടെ ഏറ്റവും പുതിയ വ്യോമപ്രതിരോധ സംവിധാനമായ എസ്-500ന് യുഎസിന്റെ ബി-2 ബോംബറുകളെ വീഴ്ത്താന്‍ ശേഷിയുണ്ടെന്ന് റിപോര്‍ട്ട്. ഭൂഖണ്ഡാന്തര മിസൈലുകള്‍, ഹൈപ്പര്‍സോണിക് മിസൈലുകള്‍, എഫ്-35 സ്റ്റെല്‍ത്ത് ഫൈറ്റര്‍ ജെറ്റുകള്‍ തുടങ്ങിയവയെ വീഴ്ത്താന്‍ കഴിയുന്ന സര്‍ഫസ് ടു എയര്‍ മിസൈല്‍ സംവിധാനമാണിത്.

ഏകദേശം 600 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങളെ തകര്‍ക്കാന്‍ കഴിയുന്ന സംവിധാനത്തിന് ഭൂമിയുടെ ബഹിരാകാശ അതിര്‍ത്തിയുടെ അടുത്തുള്ള ലക്ഷ്യങ്ങളെയും തകര്‍ക്കാന്‍ കഴിയും. അതായത് ലോവര്‍ ഓര്‍ബിറ്റിലെ ഉപഗ്രഹങ്ങളെയും വീഴ്ത്താന്‍ കഴിയും. കുടാതെ മുന്‍തലമുറ വ്യോമപ്രതിരോധ സംവിധാനങ്ങളായ എസ്-300, എസ്-400 എന്നിവക്കൊപ്പം ചേര്‍ന്നും ഇത് പ്രവര്‍ത്തിക്കും. യുഎസിന്റെ താഡ് സംവിധാനത്തിന് 200 കിലോമീറ്റര്‍ ദൂരപരിധി മാത്രമാണുള്ളത്. മാത്രമല്ല, അതിന് ഹൈപ്പര്‍സോണിക് മിസൈലുകളെ നേരിടാന്‍ കഴിയില്ല.