റഷ്യ ജര്‍മനിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ചാന്‍സലര്‍ ഫ്രീഡറക് മട്‌സ്; സൈക്കാട്രിസ്റ്റിനെ കാണണമെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ്
മോസ്‌കോ: ജര്‍മനിയെ തകര്‍ക്കാന്‍ റഷ്യ ശ്രമിക്കുകയാണെന്ന ചാന്‍സലര്‍ ഫ്രീഡറക് മട്‌സിന്റെ ആരോപണത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി റഷ്യ. ഇത്തരം തോന്നലുകള്‍ മാറാന്‍ ജര്‍മന്‍ ചാന്‍സലര്‍ സൈക്കാട്രിസ്റ്റിനെ കാണമെന്ന് റഷ്യന്‍ വിദേശ കാര്യവക്താവ് മരിയ സഖറോവ പറഞ്ഞു. ജര്‍മനി റഷ്യയുമായി യുദ്ധത്തിലാണെന്ന് കരുതുന്നതായി ചാന്‍സലര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റഷ്യയെ ആക്രമിക്കാന്‍ യുക്രൈന് ആയുധങ്ങള്‍ നല്‍കുന്നതില്‍ പ്രധാനി ജര്‍മനിയാണ്. അതിനാല്‍ ജര്‍മനിക്കെതിരേ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും റഷ്യ പലതരം ആക്രമണങ്ങള്‍ നടത്തുന്നതായി ചാന്‍സലര്‍ ആരോപിച്ചു. തുടര്‍ന്ന് രൂക്ഷ വിമര്‍ശനവുമായി റഷ്യയുടെ വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയത്. ''
''ഇത് സൈക്യാട്രി കേസാണെന്ന് തോന്നുന്നു. ജര്‍മനി യുക്രൈയ്‌ന് വലിയ ആയുധങ്ങള്‍ നല്‍കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷമായി യുക്രൈന്‍ സൈന്യത്തെ നിലനിര്‍ത്തുന്നത് ജര്‍മനിയാണ്. എന്നിട്ടും ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ കുറിച്ചാണ് അവരുടെ ആശങ്ക'' -മരിയ സഖറോവ പരിഹസിച്ചു.