സംയുക്ത സൈനികപരിശീലനം നടത്താനൊരുങ്ങി ഇറാനും ചൈനയും റഷ്യയും; മൂന്നു രാജ്യങ്ങളെക്കാളും ശക്തി യുഎസിനുണ്ടെന്ന് ട്രംപ് (video)
തെഹ്‌റാന്‍: യുഎസുമായി ആണവകരാറുണ്ടാക്കിയില്ലെങ്കില്‍ ഇറാനെ ആക്രമിക്കുമെന്ന ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനക്ക് തൊട്ടുപിന്നാലെ ഇറാനുമായി സംയുക്ത സൈനികപരിശീലനത്തിനെത്തി ചൈനയുടെയും റഷ്യയുടെയും നാവികസേനകള്‍. ഇറാന്‍ തീരത്തും ഇന്ത്യന്‍ സമുദ്രത്തിന്റെ വടക്കന്‍ഭാഗത്തുമാണ് ചൈനയുടെ റഷ്യയുടെയും സൈനികകപ്പലുകളും ബോട്ടുകളും എത്തിയിരിക്കുന്നത്. സെക്യൂരിറ്റി ബെല്‍റ്റ്-2025 എന്ന പേരിലുള്ള സൈനികപരിശീലനമാണ് നാളെ മുതല്‍ തുടങ്ങുക. അസര്‍ബൈജാന്‍, ഇറാഖ്, കസാക്കിസ്താന്‍, ഒമാന്‍, പാകിസ്താന്‍, ഖത്തര്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക, യുഎഇ എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും സൈനികപരിശീലനം നിരീക്ഷിക്കാന്‍ എത്തിയിട്ടുണ്ട്.
Russia, Iran and China start joint maritime military exercises in Iran's port of Chabahar — Russian Defense Ministry https://t.co/uv0aO0h5D3 pic.twitter.com/IZEmUSYsLF
— RT (@RT_com) March 10, 2025
അതേസമയം, ഈ മൂന്നുരാജ്യങ്ങളുടെയും സൈനികശക്തിയേക്കാള്‍ കൂടുതലാണ് യുഎസിന്റെ സൈനിക ശക്തിയെന്ന് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു.
Trump says the US is militarily stronger and more powerful than Iran-Russia-China combined
— Iran Observer (@IranObserver0) March 10, 2025
Who is telling him these lies? pic.twitter.com/KrnRA6Kafm
