ഇസ്രായേലില്‍ നിന്നും എംബസി ജീവനക്കാരെ ഒഴിപ്പിച്ച് റഷ്യ

Update: 2026-01-10 06:07 GMT

മോസ്‌കോ: ഇസ്രായേലില്‍ നിന്നും എംബസി ജീവനക്കാരെയും പ്രമുഖ പൗരന്‍മാരെയും ഒഴിപ്പിച്ച് റഷ്യ. കഴിഞ്ഞ ദിവസങ്ങളില്‍ മൂന്നു പ്രത്യേക വിമാനങ്ങളാണ് റഷ്യന്‍ പൗരന്‍മാരെ ഒഴിപ്പിച്ചതെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. വിഷയത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ റഷ്യ തയ്യാറായിട്ടില്ല. എന്നാല്‍, സഖ്യകക്ഷികളില്‍ നിന്നും ലഭിച്ച എന്തോ സുപ്രധാന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടികളെന്ന് ചില റിപോര്‍ട്ടുകള്‍ പറയുന്നു. ഇസ്രായേല്‍ ലബ്‌നാനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നതാണ് ഒരു സൂചന.