ഇന്ദിരാഗാന്ധിയുടെ ചിത്രം വികലമാക്കി; ആര്‍എസ്എസ് പ്രവര്‍ത്തകനെ റിമാന്‍ഡ് ചെയ്തു

ഷൊര്‍ണൂര്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ വികലമായി ചിത്രീകരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെ പോലിസ് അറസ്റ്റ് ചെയ്തു. ഷൊര്‍ണൂര്‍ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനെയാണ് സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്‍ഡ് ചെയ്തു. മേയ് 16നാണ് ഇയാള്‍ അധിക്ഷേപ പരമായ പോസ്റ്റിട്ടത്. ഇന്നലെ വൈകീട്ട് തിരുവനന്തപുരത്ത് നിന്ന് സൈബര്‍ പോലിസ് എത്തിയാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് ഷൊര്‍ണൂര്‍ പോലിസിന് കൈമാറി. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ റിമാന്‍ഡ് ചെയ്തു. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇയാള്‍ നിരന്തരമിടുന്നതായി റിപോര്‍ട്ടുകളുണ്ട്.