ബുദ്ധ മതകേന്ദ്രങ്ങളില്‍ ഹിന്ദു സമ്മേളനത്തിന് പകരം ബോധ് സമ്മേളനങ്ങള്‍ നടത്താന്‍ ആര്‍എസ്എസ്
ഷിംല: ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് രാജ്യമെമ്പാടും ഹിന്ദു സമ്മേളനങ്ങള്‍ നടത്തുന്ന ആര്‍എസ്എസ് ബുദ്ധമത കേന്ദ്രങ്ങളില്‍ സമ്മേളനത്തിന്റെ പേരു മാറ്റുമെന്ന് റിപോര്‍ട്ട്. ധരം സമ്മേളനമെന്നോ ബോധ് സമ്മേളനമെന്നോ പേരുമാറ്റാനാണ് ചര്‍ച്ച നടക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിലെ റിപോര്‍ട്ട് പറയുന്നു. ഹിമാചല്‍ പ്രദേശിലെ ലഹോല്‍, കിന്നോര്‍ ജില്ലകളിലാണ് പേരുമാറ്റുക. ഈ പ്രദേശങ്ങളില്‍ ഗണ്യമായ ബുദ്ധ ജനസംഖ്യയുണ്ടെന്നതാണ് കാരണമെന്ന് ആര്‍എസ്എസ് നേതാവ് സഞ്ജയ് കുമാര്‍ പറഞ്ഞു. ഹിമാചല്‍ പ്രദേശിലെ 71 ലക്ഷം ജനങ്ങളില്‍ രണ്ടു ശതമാനമാണ് ബുദ്ധമതക്കാര്‍. കാംഗ്ര ജില്ലയിലെ ധരംശാലയിലും മക്‌ലിയോ ഗഞ്ചിലും ബുദ്ധമതക്കാരുണ്ട്. കൂടാതെ ദലൈലാമയുടെ കേന്ദ്രവുമാണ് ഈ പ്രദേശം. ഒക്ടോബര്‍ രണ്ടിനായിരിക്കും സമ്മേളനങ്ങള്‍ നടക്കുക.