ആര്‍എസ്എസ് വാര്‍ഷികാഘോഷത്തില്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ മാതാവ് മുഖ്യാതിഥി?

ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ മാതാവ് ഡോ. കമല്‍തായ് ഗവായിക്കാണ് ക്ഷണം

Update: 2025-09-28 12:01 GMT

മുംബൈ: അമരാവതിയിലെ ആര്‍എസ്എസ് വാര്‍ഷികാഘോഷത്തില്‍ സുപ്രിംകോടതി ചീഫ്ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ മാതാവ് ഡോ. കമല്‍തായ് ഗവായ് മുഖ്യാതിഥിയായേക്കും. പരിപാടിയില്‍ മുഖ്യാതിഥിയാവാന്‍ കമല്‍തായ്ക്ക് ക്ഷണം ലഭിച്ചെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആര്‍എസ്എസിന്റെ നൂറാം വാര്‍ഷികം, വിജയദശമി ആഘോഷങ്ങളില്‍ മുഖ്യാതിഥിയാവാനാണ് ക്ഷണം. ഒക്ടോബര്‍ അഞ്ചിന് അമരാവതിയിലെ കിരണ്‍ നഗര്‍ പ്രദേശത്തെ ശ്രീമതി നരസമ്മ മഹാവിദ്യാലയ മൈതാനത്താണ് പരിപാടി നടക്കുക. ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാറാണ് പരിപാടിയിലെ മുഖ്യ പ്രാസംഗികന്‍. ബാബരി മസ്ജിദ് കേസിലെ സുപ്രിംകോടതി വിധി സംബന്ധിച്ച് മുന്‍ ചീഫ്ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ പുതിയ സംഭവവികാസവും ചര്‍ച്ചയായിട്ടുണ്ട്.