സുഡാനിലെ ദാര്‍ഫറില്‍ കൂട്ടക്കൊല നടത്തി ആര്‍എസ്എഫ് (VIDEO 18+)

Update: 2025-10-29 08:37 GMT

ഖാര്‍ത്തൂം: സുഡാനിലെ എല്‍ ഫഷര്‍ പ്രദേശം പിടിച്ചെടുത്ത റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ് എന്ന സംഘടന കൂട്ടക്കൊലകള്‍ നടത്തിയതായി റിപോര്‍ട്ട്. യുദ്ധപരമായി നോക്കുകയാണെങ്കില്‍ തന്ത്രപരമായ പ്രദേശമാണ് എല്‍ ഫഷര്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശം പിടിച്ചതിന് ശേഷം റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ്(ആര്‍എസ്എഫ്) കൂട്ടക്കൊലകള്‍ നടത്തിയെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്. യുഎഇയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ആര്‍എസ്എഫ്. ക്രൂരതകളെ സൗദി അറേബ്യയും ഈജിപ്തും ഖത്തറും തുര്‍ക്കിയും ജോര്‍ദാനും സംയുക്ത പ്രസ്താവനയില്‍ അപലപിച്ചു.

2023 മുതല്‍ സുഡാന്‍ ദേശീയ സൈന്യവുമായി ആര്‍എസ്എഫ് യുദ്ധത്തിലാണ്. ദാര്‍ഫര്‍ പ്രദേശം ആര്‍എസ്എഫിന്റെ നിയന്ത്രണത്തിലായിരുന്നുവെങ്കിലും എല്‍ ഫഷര്‍ സുഡാന്‍ സൈന്യത്തിന്റെ കൈയ്യില്‍ തുടര്‍ന്നു. അതാണ് 17 മാസത്തെ ഉപരോധത്തിന് ശേഷം ആര്‍എസ്എഫ് പിടിച്ചെടുത്തത്. അതിനുശേഷം ഏകദേശം 2000 പേരെ പ്രദേശത്ത് കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്ക്. സുഡാനുമായി അതിര്‍ത്തിപങ്കിടുന്നതിനാല്‍ സുരക്ഷ ശക്തമാക്കിയതായി ഈജിപ്ത് അറിയിച്ചു.