കൊച്ചി: കുണ്ടന്നൂരിലെ സ്റ്റീല്‍ വില്‍പ്പന്ന കേന്ദ്രത്തില്‍ നിന്നും 80 ലക്ഷം രൂപ കൊള്ളയടിച്ചു. മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് തോക്കുചൂണ്ടി കവര്‍ച്ച നടത്തിയത്. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയായിരുന്നു സംഭവം. കവര്‍ച്ച സംഘത്തിലെ രണ്ടുപേരാണ് ആദ്യം കാറില്‍ സ്ഥലത്ത് എത്തുന്നത്. പിന്നീടാണ് നാല് പേര്‍ കൂടിയെത്തി പണം കവര്‍ന്നത്. സംഭവത്തില്‍ വടുതല സ്വദേശിയായ സജി എന്നയാളെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. അയാളെ ചോദ്യം ചെയ്യുകയാണ്. അന്വേഷണം പുരോഗമിക്കുന്നതായി പോലിസ് അറിയിച്ചു.