സ്‌കൂളില്‍ നാല് ലിറ്റര്‍ പെയിന്റടിക്കാന്‍ 168 പണിക്കാര്‍, 65 ആശാരിമാര്‍, ഒരു ലക്ഷം രൂപ ചെലവ്; അന്വേഷണം ആരംഭിച്ചു

Update: 2025-07-06 13:27 GMT

ഭോപ്പാല്‍: സര്‍ക്കാര്‍ സ്‌കൂളില്‍ നാല് ലിറ്റര്‍ പെയിന്റ് അടിക്കാന്‍ 168 പണിക്കാരെയും 65 ആശാരിമാരെയും വിന്യസിച്ചുവെന്ന ബില്ലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. പ്രവൃത്തിയുടെ ചെലവായി ഒരു ലക്ഷം രൂപയാണ് ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ശാദോല്‍ ജില്ലയിലെ സ്‌കൂളുകളിലാണ് ഇത്തരം തട്ടിപ്പുകള്‍ കണ്ടെത്തിയിരിക്കുന്നത്. മറ്റൊരു സ്‌കൂളില്‍ 20 ലിറ്റര്‍ പെയിന്റ് അടിക്കാന്‍ 275 പണിക്കാരെയും 150 ആശാരിമാരെയും ഉപയോഗിച്ചെന്ന ബില്ലും കണ്ടെത്തി. ഇതിന് 2.3 ലക്ഷം രൂപ ചെലവായി. സംഭവം വിവാദമായതോടെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.