ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ ഇസ്രായേലില്‍ 33 പേര്‍ക്ക് പരിക്കേറ്റു

Update: 2026-03-13 03:26 GMT

ഇസ്രായേലികള്‍ക്ക് ഇന്നലെ ദുര്ഘടമായ രാത്രിയായിരുന്നെന്ന് റിപോര്‍ട്ട്. ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ വടക്കന്‍ ഇസ്രായേലില്‍ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. 30 പേര്‍ക്ക് പരിക്കേറ്റതായും അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു. 

നസറെത്തിനടുത്തുള്ള സര്‍സിര്‍ ഗ്രാമത്തിലാണ് ഇറാനിയന്‍ മിസൈല്‍ ആക്രമണം നടത്തിയത്. അവിടെ കുറഞ്ഞത് 33 പേര്‍ക്കെങ്കിലും പരിക്കേറ്റു. നിരവധി വീടുകള്‍ക്ക് തകര്‍ന്നു. കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. വാഹനങ്ങള്‍ കത്തി നശിച്ചതായും റിപോര്‍ട്ടുണ്ട്.

ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് നിസാര പരിക്കുകളാണെന്നും പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപോര്‍ട്ട് ചെയ്തു.

പ്രാദേശിക സമയം 2.30നാണ് വ്യോമാക്രമണ മുന്നറിയിപ്പുമായി സൈറണ്‍ മുഴങ്ങിയത്. ഇറാനില്‍ നിന്നുള്ള മിസൈല്‍ ആക്രമണവും ഹിസ്ബുല്ലയുടെ ആക്രമണവും ഇന്നലെ റിപോര്‍ട്ട് ചെയ്തു.