കേരളത്തില്‍ രോഹിത് ആക്ട് നടപ്പിലാക്കണം; പ്രതിപക്ഷ നേതാവിന് നിവേദനം നല്‍കി ഫ്രറ്റേണിറ്റി

Update: 2026-03-31 07:55 GMT

കോഴിക്കോട്: കാംപസുകളിലെ ജാതി വിവേചനത്തിനും ഇസ് ലാമോഫോബിയക്കും തടയിടാനായി കേരളത്തില്‍ രോഹിത് വെമുല ആക്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന പ്രസിഡന്റ് നഈം ഗഫൂറിന്റെ നേതൃത്വത്തില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതാക്കള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീഷന് നിവേദനം നല്‍കി.

എല്‍ഡിഎഫ്-യുഡിഫ് മുന്നണി നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കുമെന്നും രോഹിത് വെമുല ആക്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കുമെന്നും ഫ്രറ്റേണിറ്റി നേതാക്കള്‍ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളെപ്പോലെ കേരളത്തിലെ കാംപസുകളിലും ജാതി വിവേചനങ്ങളും ഇസ് ലാമോഫോബിയയും ശക്തമായി നിലനില്‍ക്കുന്നുണ്ടെന്നും അവക്ക് തടയിടാനായി രോഹിത് ആക്ട് നടപ്പിലാക്കല്‍ അനിവാര്യമാണെന്നും നിയമസഭ തെരഞ്ഞെടുപ്പില്‍ ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.

Tags: