നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ കിട്ടിയ അടിക്ക് 62ാം വയസില്‍ തിരിച്ചടി നല്‍കിയവര്‍ക്കെതിരേ കേസ്

Update: 2025-06-04 13:31 GMT
നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ കിട്ടിയ അടിക്ക് 62ാം വയസില്‍ തിരിച്ചടി നല്‍കിയവര്‍ക്കെതിരേ കേസ്

കാസര്‍കോട്: നാലാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് കിട്ടിയ അടിയ്ക്ക് 62ാം വയസില്‍ തിരിച്ചടി നല്‍കിയ വയോധികര്‍ക്കെതിരേ കേസ്. മാലോം വെട്ടിക്കൊമ്പില്‍ ഹൗസില്‍ വി ജെ ബാബു(62)വിനെയാണ് അന്നത്തെ സഹപാഠികളും സമപ്രായക്കാരുമായ രണ്ടുപേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്. ബാബുവിന്റെ പരാതിയില്‍ മാലോത്തെ ബാലകൃഷ്ണന്‍, മാത്യു വലിയപ്പാലാക്കല്‍ എന്നിവര്‍ക്കെതിരെ പോലിസ് കേസെടുത്തു.

കഴിഞ്ഞ ദിവസം മാലോം ടൗണിലെ ജനതരംഗം ഹോട്ടലിന് മുന്നില്‍വെച്ചാണ് ബാബുവിനെ രണ്ടുപേരും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ബാബുവിനെ കണ്ടതോടെ നാലാംക്ലാസില്‍ വെച്ച് ഞങ്ങളെ മര്‍ദ്ദിച്ചത് മറന്നിട്ടില്ലെന്ന് പറഞ്ഞ് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും കല്ലുകൊണ്ട് മുഖത്തും പുറത്തും ഇടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. പരുക്കേറ്റ ബാബു പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ ബാബു ഒരു ഭാഗത്തും ബാലകൃഷ്ണനും മാത്യുവും മറുഭാഗത്തുമായി അടി നടന്നിരുന്നു. ബാബു അന്ന് രണ്ടുപേരെയും അടിച്ചിട്ടു. ഇതിന്റെ പ്രതികാരം മനസില്‍ നിന്ന് മായാതെ കിടന്നതാണ് ആക്രമണത്തിന് കാരണമായത്.

Similar News