സന്‍ആ: യെമനിലെ തയ്‌സിലെ അല്‍ ജുന്ദിലെ മുആദ് ഇബ്‌നു ജബല്‍ പള്ളി പുനരുദ്ധരിക്കുന്നു.
പള്ളിയുടെ കിഴക്കന്‍ പ്രവേശന മാര്‍ഗവും തെക്കന്‍ പ്രവേശന മാര്‍ഗവും പുനരുദ്ധരിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ എന്‍ഡോവ്‌മെന്റ്‌സ് ആന്‍ഡ് ഗൈഡന്‍സ് ഡയറക്ടര്‍ മുഹമ്മദ് അല്‍ മാലിക്കി അറിയിച്ചു. പള്ളി സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ സഹാബിയായിരുന്ന മുആദ് ഇബ്‌നു ജബല്‍ പണ്ഡിതന്‍മാരുടെ ഇമാം എന്നും അറിയപ്പെടുന്നു.