ഇസ്രായേലി സൈനികരുടെ താവളം തകര്‍ത്ത് അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ്

Update: 2025-07-01 04:10 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിന്റെ താവളം തകര്‍ത്ത് അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ്. തെക്കന്‍ ഗസയിലെ ഖാന്‍യൂനിസിലാണ് ആക്രമണം നടന്നത്. ഫലസ്തീനികള്‍ ഒഴിഞ്ഞുപോയ ഒരു വീട്ടില്‍ അല്‍ ഖുദ്‌സ് ബ്രിഗേഡ്‌സ് ബോംബുകള്‍ സ്ഥാപിച്ചിരുന്നു. അവിടെയാണ് ഇസ്രായേലി സൈനികര്‍ താവളമൊരുക്കിയത്. സൈനികര്‍ വിശ്രമിക്കാന്‍ തുടങ്ങിയതോടെ സ്‌ഫോടനം നടത്തുകയായിരുന്നു. പരിക്കേറ്റവരെ കൊണ്ടുപോവാന്‍ എത്തിയ ഇസ്രായേലി സൈനികരെ യന്ത്രത്തോക്കുകളും ആര്‍പിജികളും ഉപയോഗിച്ച് ആക്രമിച്ചു. പിന്നീട് സ്‌മോക്ക് ബോംബിട്ടാണ് പരിക്കേറ്റവരെ ഇസ്രായേലി സൈന്യം കൊണ്ടുപോയത്.യുദ്ധത്തിന്റെ സ്വഭാവം വ്യക്തമാക്കുന്ന ഒരു ഡിജിറ്റല്‍ വീഡിയോ അല്‍ഖുദ്‌സ് ബ്രിഗേഡ്‌സ് പുറത്തുവിട്ടിട്ടുണ്ട്.

കിഴക്കന്‍ ഖാന്‍യൂനിസിലെ അബാസന്‍ അല്‍ കാബിറ പ്രദേശത്ത് ഇസ്രായേലി സൈന്യത്തിന്റെ ഡി9 ബുള്‍ഡോസര്‍ മറ്റൊരു ഓപ്പറേഷനില്‍ തകര്‍ത്തു. അതിന് പിന്നാലെ അല്‍ ഖസ്സം ബ്രിഗേഡ്‌സുമായി ചേര്‍ന്ന് ഒരു മെര്‍ക്കാവ ടാങ്കും തകര്‍ത്തു. അബാസന്‍ അല്‍ ജദീദ പ്രദേശത്ത് ഒരു സായുധ കവചിത വാഹനം തകര്‍ത്തതായി നാഷണല്‍ റസിസ്റ്റന്‍സ് ഫോഴ്‌സും അറിയിച്ചു.