ഇസ്രായേലി സൈനികര്‍ക്ക് ഭക്ഷണം നല്‍കുന്ന കമ്പനിക്ക് നേരെ സൈബര്‍ ആക്രമണം

Update: 2025-07-31 10:22 GMT

ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുന്ന ഇസ്രായേലി സൈന്യത്തിന് ഭക്ഷണമെത്തിക്കുന്ന കമ്പനിയുടെ യൂണിറ്റുകളില്‍ സൈബര്‍ ആക്രമണം. മനാമിം ഫുഡ് ഇന്‍ഡസ്ട്രീസ് ഹോള്‍ഡിങ് എന്ന കമ്പനിയുടെ യൂണിറ്റുകളാണ് റെസിസ്റ്റന്‍സ് സൈബര്‍ ഫോഴ്‌സസ് നടത്തിയ ആക്രമണത്തില്‍ നിശ്ചലമായത്. ഇസ്രായേലി സര്‍ക്കാരിനെയും സൈന്യത്തെയും സഹായിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താനും സൈബര്‍ ആക്രമണം നടത്താനും പ്രത്യേക യൂണിറ്റ് രൂപീകരിച്ചതായും സൈബര്‍ ഫോഴ്‌സസ് അറിയിച്ചു. സയണിസ്റ്റ് ഭരണസംവിധാനവുമായി സഹകരിക്കുന്ന സ്ഥാപനങ്ങള്‍ വലിയ നഷ്ടങ്ങള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.