ഗസ സിറ്റി: ഗസയില്‍ അധിനിവേശം നടത്തുകയായിരുന്ന ഇസ്രായേലി സൈനികന്‍ കൊല്ലപ്പെട്ടു. മേജര്‍ സര്‍ജന്റ് വഌദിമിര്‍ ലോസ(36)യാണ് കൊല്ലപ്പെട്ടത്. റഫയില്‍ നടന്ന സ്‌ഫോടനത്തിലാണ് മരണമെന്ന് ഇസ്രായേലി സൈന്യം അറിയിച്ചു. സ്‌ഫോടനത്തില്‍ ഒരു കെട്ടിടം തലയില്‍ ഇടിഞ്ഞു വീഴുകയായിരുന്നുവെന്ന് ഹീബ്രു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഗോലാനി ബ്രിഗേഡിലെ സ്റ്റാഫ് സര്‍ജന്റായ കോഹന്‍ എന്നയാള്‍ ഇന്നലെ കൊല്ലപ്പെട്ടിരുന്നു.