
തിരുവനന്തപുരം: ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ഇന്ന് ഉച്ചയ്ക്കു ശേഷം മാത്രമേ ആരംഭിക്കുകയുള്ളൂവെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ്. കനത്ത മഴമൂലം കണയന്നൂര്‍, കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്കുകളില്‍ മേയ് മാസത്തെ റേഷന്‍ വിതരണം പൂര്‍ത്തിയാകാന്‍ ഒരു ദിവസം കൂടി നീട്ടി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഇ പോസ് യന്ത്രങ്ങള്‍ സജ്ജമാക്കാന്‍ ഇന്നു ഉച്ച വരെ സാവകാശം വേണമെന്ന് ഹൈദരാബാദിലെ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍ അധികൃതര്‍ അറിയിച്ചു. അത് പ്രകാരമാണ് തീരുമാനം. ബലിപെരുന്നാള്‍ പ്രമാണിച്ച് റേഷന്‍ കടകള്‍ക്ക് നാളെ അവധിയാണ്.