മാഡ്രിഡ്: ബ്ലാക്ക് ഡെവിള്‍ ഫിഷിന്റെ അപൂര്‍വ്വ വീഡിയോ പുറത്തുവിട്ട് കാനറി ദ്വീപിലെ സമുദ്രഗവേഷകര്‍.ജനുവരി 26നാണ് ഈ മല്‍സ്യത്തെ കാനറി ദ്വീപില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ കണ്ടെത്തിയതെന്ന് ഗവേഷകര്‍ അറിയിച്ചു. ഇത് ആദ്യമായാണ് പകല്‍ വെളിച്ചത്തില്‍ ഇതിനെ കാണുന്നത്. സാധാരണഗതിയില്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ ഇരുട്ടിലാണ് ഇവ ജീവിക്കുക. സ്വന്തം ശരീരത്തിനേക്കാള്‍ വലുപ്പമുള്ള ഇരകളെ ആഹാരമാക്കാന്‍ സാധിക്കും.
First-ever video footage of a rare deep-sea Black Devil fish in shallow waters near Tenerife.
— Massimo (@Rainmaker1973) February 7, 2025
[📹 Condrik_Tenerife]pic.twitter.com/Jf3wl8HdfX
ആവശ്യത്തിന് വെളിച്ചമുണ്ടാക്കാനുള്ള സംവിധാനം ഇതിന്റെ ശരീരത്തിലുണ്ട്. സാധാരണഗതിയില്‍ ചത്ത മല്‍സ്യത്തിന്റെ അവശിഷ്ടങ്ങളാണ് ഗവേഷകര്‍ക്ക് ലഭിക്കാറ്. എന്നാല്‍, ബ്രിട്ടീഷ് പ്രകൃതിശാസ്ത്രജ്ഞനായിരുന്ന ജെയിംസ് യേറ്റ്‌സിന് 1863ല്‍ ഒരു മല്‍സ്യത്തെ കിട്ടിയിരുന്നു. ഇതിനെ ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലേക്ക് കൊണ്ടുവന്നു. രൂപത്തിന്റെ പ്രത്യേകത മൂലം ഡിസ്‌നിയുടെ ആനിമേഷന്‍ സിനിമയായ ഫൈന്‍ഡിങ് നെമോയില്‍ ഇതിനെ ഉള്‍പ്പെടുത്തിയിരുന്നു.