'മൂന്ന് മക്കളും പ്രിയതമ റിഹാമും ഇല്ലാത്ത റമദാന്‍'; ഉള്ളുലച്ച് ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്
ഗസ: 'എന്റെ മകന്‍ ഇബ്രാഹീം ഇല്ലാത്ത ആദ്യ റമദാന്‍... എന്റെ മകന്‍ യഹിയ ഇല്ലാത്ത രണ്ടാം റമദാന്‍... എന്റെ മകന്‍ അബു ബക്കറും പ്രയതമ റിഹാമും ഇല്ലാത്ത മൂന്നാം റമദാന്‍...' ഗസയില്‍ തുടരുന്ന ഇസ്രായേല്‍ ക്രൂരതക്കിടെ മൂന്ന് മക്കളും ഭാര്യയും ഉള്‍പ്പടെ കുടുംബത്തെ നഷ്ടപ്പെട്ട ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്‍ മുതാസിം എ ഡല്ലൂളിന്റെ ഹൃദയഭേദകമായ റമദാന്‍ കുറിപ്പിലെ വരികളാണിത്. 'ഇവരെല്ലാം ഇസ്രായേല്‍ സേന(ഐഒഎഫ്) കൊന്നു,'' എന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
ഇസ്രായേല്‍ സൈനികാക്രമണത്തിനിടെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടതായാണ് ഡല്ലൂള്‍ പറയുന്നത്. തുടര്‍ച്ചയായ ബോംബാക്രമണങ്ങളും വ്യോമാക്രമണങ്ങളും ഗഗയിലെ സാധാരണ ജനജീവിതത്തെ തകര്‍ത്തിരിക്കുകയാണ്. ആയിരക്കണക്കിന് കുടുംബങ്ങള്‍ വീടുകളും ബന്ധുക്കളെയും നഷ്ടപ്പെട്ട പ്രതിസന്ധികള്‍ക്കിടയിലാണ് ഈ വര്‍ഷവും റമദാന്‍ എത്തുന്നത്.
ഇസ്രായേല്‍ സേനയുടെ ആക്രമണങ്ങള്‍ക്കിടെ നിരവധി മാധ്യമപ്രവര്‍ത്തകരും അവരുടെ കുടുംബങ്ങളും കൊല്ലപ്പെട്ടതായി മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഇസ്രായേല്‍ അതിക്രമം തുടരുന്ന ഗസയില്‍ വാര്‍ത്തകള്‍ ശേഖരിക്കുന്നതിനിടെ തന്നെ പലര്‍ക്കും ദുരന്തങ്ങള്‍ നേരിടേണ്ടി വരുന്നു.
''ഈ റമദാന്‍ ശൂന്യതയുടെ കാലമാണ്,'' എന്ന് ഡല്ലൂള്‍ കുറിപ്പില്‍ പറയുന്നു. കുടുംബത്തിന്റെ ഓര്‍മ്മകളോടെ മറ്റൊരു വിശുദ്ധമാസത്തെ വരവേല്‍ക്കുകയാണെന്ന് അദ്ദേഹം കുറിച്ചു.
ഗസയിലെ ഇസ്രായേല്‍ ആക്രമണം നീളുമ്പോള്‍, നിരപരാധികളായ സാധാരണ ജനങ്ങളുടെ ജീവനും കുടുംബബന്ധങ്ങളും തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നതിന്റെ ദുഃഖകരമായ ഓര്‍മ്മപ്പെടുത്തലായാണ് ഈ കുറിപ്പ്.
