ഇടുക്കി: ബിജെപിയില്‍ ചേര്‍ന്ന എസ് രാജേന്ദ്രന്‍ സിപിഎമ്മിനെ വിമര്‍ശിച്ചാല്‍ കൈകാര്യം ചെയ്യണമെന്ന് എം എം മണി എംഎല്‍എ. എല്ലാ കാലത്തും എംഎല്‍എയായി രാജേന്ദ്രനെ ചുമക്കാന്‍ സിപിഎമ്മിന് കഴിയില്ല. പെന്‍ഷനടക്കമുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ട് പാര്‍ട്ടിയെ വെല്ലുവിളിച്ചാല്‍ കൈകാര്യം ചെയ്യണമെന്നും മൂന്നാറില്‍ നടന്ന സിപിഎമ്മിന്റെ പൊതുപരിപാടിയില്‍ എം എം മണി പറഞ്ഞു. രാജേന്ദ്രനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും 15 വര്‍ഷം എംഎല്‍എയുമാക്കി. ജനിച്ചപ്പോള്‍ മുതല്‍ എംഎല്‍എയായി ചുമയ്ക്കാനുള്ള ബാധ്യത തങ്ങള്‍ക്കില്ല. ആര്‍എസ്എസിലോ ബിജെപിയിലോ ഏത് പാര്‍ട്ടിയില്‍ ചേര്‍ന്നാലും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു കോപ്പുമില്ല. ഉണ്ട ചോറിന് നന്ദി കാണിക്കണമെന്നും എം എം മണി ആവശ്യപ്പെട്ടു. ദേവികുളത്തുനിന്ന് സിപിഎം ടിക്കറ്റില്‍ മൂന്നുതവണ ജയിച്ച് എംഎല്‍എയായ എസ് രാജേന്ദ്രന്‍ കഴിഞ്ഞയാഴ്ചയാണ് ബിജെപി അംഗത്വം സ്വീകരിച്ചത്.