പീഡനപരാതിയില്‍ രണ്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Update: 2025-02-19 01:08 GMT

ജയ്പൂര്‍: പശുവിനെ മേയ്ക്കാന്‍ പോയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. രാജസ്താനിലെ കനോട്ട പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. രാജേഷ്, കേശവ് എന്നിവര്‍ നടത്തിയ അതിക്രമത്തില്‍ പെണ്‍കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് ഗ്രാമീണര്‍ പ്രതികളെ തടഞ്ഞുവെച്ചു. ബഗ്രാന പ്രദേശത്ത് നടന്ന മറ്റു ചില അതിക്രമങ്ങളിലും ഇവര്‍ക്ക് പങ്കുണ്ടെന്ന് ഗ്രാമീണര്‍ ആരോപിച്ചു. ഇക്കാര്യത്തിലും പോലിസ് അന്വേഷണം നടത്തുന്നുണ്ട്.